സോളിഡാരിറ്റി വാഹനജാഥക്ക് കാല്‍ടെക്സില്‍ നല്കിയ സ്വീകരണത്തില്‍ കണ്ണൂര്‍ ഏരിയ സമിതി അംഗം ഷാജഹാന് സംസാരിക്കുന്നു |
സോളിഡാരിറ്റി വാഹനജാഥ
കണ്ണൂര്‍: 'പുതിയ കേരളത്തിന് നമ്മള് ചെറുപ്പക്കാരുടെ കൈയൊപ്പ്' സോളിഡാരിറ്റി ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ പ്രചാരണ വാഹനജാഥക്ക് കണ്ണൂര്‍ നഗരത്തില്‍ സ്വീകരണം നല്കി. ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. തോട്ടടയില്‍നിന്ന് ആരംഭിച്ച് താഴെചൊവ്വ, കാല്‍ടെക്സ്, കണ്ണൂര്‍ ആശുപത്രി, തയ്യില്‍, നീര്ച്ചാല്, കണ്ണൂര്‍ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാത്രി ഒമ്പതിന് കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു. 'ഐക്യദാര്‍ഢ്യം' വീസീഡി പ്രദര്‍ശനവും ഉണ്ടായി. ജില്ലാ സമിതിയംഗം സി.കെ. മുനവിര്‍ സമാപനപ്രസംഗം നടത്തി.
കാഞ്ഞിരോട് ഏരിയയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി. വൈകുന്നേരം ചക്കരക്കല്ലില്‍ നടന്ന സമാപന സമ്മേളനം സി.കെ. മുനവിര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ. സക്കരിയ സംസാരിച്ചു. ഗഫൂര്‍ ചെമ്പിലോട് സ്വാഗതവും സി.ടി. അഷ്കര്‍ നന്ദിയും പറഞ്ഞു.
കേരളത്തെ മദ്യമുക്ത സംസ്ഥാനമാക്കി മാറ്റണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ ആവശ്യപ്പെട്ടു. പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
11-12-2010
0 comments:
Post a Comment