Friday, January 28, 2011

SOLIDARITY KANNUR ANTI-TERROR DAY

 സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
'സ്ഫോടനങ്ങളെപ്പറ്റി
നിഷ്പക്ഷാന്വേഷണം വേണം'
കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികള്‍. ഏറെകാലമായി രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിരിക്കയാണ്. ഇത്തരം വര്‍ഗീയ ഭീകരതയെ ഒറ്റപ്പെടുത്താന്‍ ജനം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സമിതിയംഗം കെ.കെ. മുഹമ്മദ് ശുഹൈബ് സ്വാഗതം പറഞ്ഞു.

SOLIDARITY KANNUR-FARMING


' ജനകീയ കൃഷിക്കളം' ഉദ്ഘാടനം 
 കണ്ണൂര്‍ : രൂക്ഷമായ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വിവിധ കേന്ദ്രങ്ങളില്‍ ജനകീയ കൃഷിക്കളങ്ങള്‍ ഒരുക്കുന്നു. വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെയും പ്രതികളെയും തുറന്ന് കാട്ടിക്കൊണ്ടാണ് കൃഷിക്കളങ്ങള്‍ ഒരുക്കുന്നത്. പിരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം 29.01.2011 രാവിലെ 10 മണിക്ക്- പഴയങ്ങാടി വാദിഹുദയില്‍ നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂര്‍, ചൈനാക്ളേ സമരനേതാവ് കൃഷ്ണന്‍ മാസ്റര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ.എം. മഖ്ബൂല്‍, വാദിഹുദ വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ പ്രദേശത്തെ കര്‍ഷകരെ ആദരിക്കുന്നതാണ്. തുടര്‍ന്ന് ജില്ലയിലെ 50 ഓളം പ്രാദേശിക ഘടകങ്ങളില്‍ കൃഷിക്കളങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് നിയാസ് അറിയിച്ചു.
28-01-2011

Tuesday, January 25, 2011

JIH THALASSERY

തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
'ലോകത്തിലെ  അധാര്‍മിക പ്രശ്നങ്ങള്‍ക്ക്
കാരണം കമ്യൂണിസവും മുതലാളിത്തവും'

തലശേãരി: കമ്യൂണിസവും മുതലാളിത്തവുമാണ് ലോകത്തിലെ എല്ലാ അധാര്‍മിക പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു. തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന് പ്രതിനിധാനം ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും വളരെ സൂക്ഷ്മതയോടെ വേണമെന്നത് ജമാഅത്തെ ഇസ്ലാമി ഇതുവരെ പുലര്‍ത്തിയ നയമായിരുന്നു. ഇസ്ലാമിനെ ജമാഅത്തെ ഇസ്ലാമി സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിച്ചു എന്നതുകൊണ്ടാണ് മത^രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായി ഈ സംഘടനയെ വേട്ടയാടുന്നത്.
പ്രവാചകന്മാര്‍ നിത്യജീവിതത്തില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. അവര്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചവരായിരുന്നു. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൌത്യമാണ് ഈ പ്രസ്ഥാനം ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും തലശേãരി ഏരിയാ ഓര്‍ഗനൈസര്‍ എ.കെ. മുസമ്മില്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ കവിയൂരിലെ എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുആദ് സക്കരിയ്യക്കും എസ്.ഐ.ഒ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച കേരള ടീമംഗം ഷാഹിസ് കവിയൂരിനും യൂസുഫ് ഉമരി ഉപഹാരം നല്‍കി.

Monday, January 24, 2011

Ideal Uliyil_Salala
ഐഡിയല്‍ സലാല കമ്മിറ്റിയുടെ ചികിത്സാ സഹായം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി വിതരണം ചെയ്യുന്നു.
ചികിത്സാ തുക  കൈമാറി
മട്ടന്നൂര്‍: രണ്ട് വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇരിട്ടിയിലെ സലീമിന്റെ ചികിത്സാ ചെലവിലേക്ക് ഐഡിയല്‍ സലാല കമ്മിറ്റി നല്‍കുന്ന രണ്ട് ലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.  ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലിയില്‍ നിന്ന്  ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ സി. ഉസ്മാന്‍ തുക ഏറ്റുവാങ്ങി. കീഴൂര്- ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ഇ.കെ. മറിയം ടീച്ചര്‍, ചന്ദ്രന്‍ തില്ലങ്കേരി, പി.പി. അശോകന്‍, ആബിദ, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

SOLIDARITY KANNUR ANTI-TERROR DAY-PAYYNNUR


SOLIDARITY KANNUR ANTI-TERROR DAY


Sunday, January 23, 2011

AFRAID OF EXAM ?


AFRAID OF EXAM ?


SSLC, +1, +2 പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായ് .......

2011 ജനുവരി 30 ഞായര്‍ 9 AM
 ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍
(ടൌണ്‍ സ്ക്വയറിന് എതിര്‍ വശം)
ഉദ്ഘാടനം
സുകുമാരന്‍ അഞ്ചരക്കണ്ടി

FACING EXAM അവതരണം
എ. നാസര്‍
 (ട്രൈനര്‍ J.C.I, ഇന്ത്യ)
ഡോ. അനീസ് റഹ്മാന്‍
 (മെഡിക്കല്‍ ഓഫീസര്‍, മഞ്ചേരി)

Call now for free registration:
Mob: 9895 206 424
9895 852 023
9746 437 248
E-mail : siokannurarea@gmail.com
S.I.O. & G.I.O. Kannur Area

Jama't E Islami Pravarthaka Convention


പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം സംസ്ഥാന  അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യുന്നു.
പുതിയ സാമൂഹിക ക്രമത്തിനുവേണ്ടി
കര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്

പഴയങ്ങാടി: രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ ജീര്‍ണത തുടച്ചുമാറ്റാന്‍ മതവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തോടുള്ള വിശ്വാസികളുടെ ബാധ്യത ദൈവത്തിന്റെ സൃഷ്ടികളോടുള്ള സേവനത്തിലൂടെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. രാഷ്ട്രീയം സാമൂഹിക സേവനമാണെന്നും ജീവിതവിശുദ്ധി പുലര്‍ത്തുന്നവര്‍ക്ക് മാറ്റത്തിന്റെ വലിയ മാതൃക കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.ടി. സാദിഖലി മൌലവി, എം.കെ. മുഹമ്മദലി, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സൌദ പടന്ന, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മഹറൂഫ്, ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കളത്തില്‍ സ്വാഗതവും എസ്.എ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Thursday, January 20, 2011

JIH KANNUR

സംസ്ഥാനത്തെ സ്ഫോടനങ്ങളെക്കുറിച്ച് നിഷ്പക്ഷ
അന്വേഷണം നടത്തണം -ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: സംസ്ഥാനത്ത് പലപ്പോഴായി നടന്ന സ്ഫോടനങ്ങളെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമുദായിക സൌഹാര്‍ദവും ക്രമസമാധാനവും മതമൈത്രിയും നിലനിര്‍ത്താനും രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന അരക്ഷിതബോധത്തിന് അറുതിവരുത്താനും ഇതാവശ്യമാണ്.

രാജ്യത്തെ പല സ്ഫോടനങ്ങളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരാണെന്ന് വ്യക്തമായ സ്ഥിതിക്ക് ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ മോചിപ്പിച്ച് കള്ളക്കേസുകള്‍ പിന്‍വലിക്കണം. മുസ്ലിംകളെല്ലാം ഭീകരരല്ലെന്നും എന്നാല്‍, ഭീകരരെല്ലാം മുസ്ലിംകളാണെന്നുമുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന പിന്‍വലിക്കണം. രാജ്യത്തെ വന്‍ സ്ഫോടനങ്ങളെല്ലാം സംഘ്പരിവാറാണ് നടത്തിയതെന്ന് സ്വാമി അസിമാനന്ദ സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ ഭീകരാക്രമണങ്ങളെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും കുറിച്ച് പുനരന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ശിക്ഷിക്കണം. ഐ.എസ്.ഐയുമായും ലശ്കറെ ത്വയ്യിബയുമായും ഗൂഢാലോചന നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാര്‍ നേതൃത്വത്തിന്റെ രാജ്യസ്നേഹം കപടമാണെന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പുലര്‍ത്തുന്ന മൌനം അധിക്ഷേപാര്‍ഹമാണ്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൌകര്യം ഭരണകൂടം ചെയ്തുകൊടുക്കണം. കണ്ണൂര്‍ ജില്ലയെ കണ്ണീര്‍ ജില്ലയാക്കിമാറ്റുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിവരുത്തേണ്ടതുണ്ട്. അനിഷ്ടസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗങ്ങളായ ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
Courtesy: Madhyamam

MALARVADY

മലര്‍വാടി
വിജ്ഞാനോത്സവം
കണ്ണൂര്‍: ദേവതാര്‍ ഗവ. യു.പി സ്കൂളില്‍ നടന്ന മലര്‍വാടി വിജ്ഞാനോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഫാത്തിമത്തുല്‍ നാഫിഅയും എല്‍.പി വിഭാഗത്തില്‍ കെ. അഫ്റയും ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ഷാരൂണ്‍ ബാബുരാജ്, ഷഹര്‍ബാനു എന്നിവരും എല്‍.പി വിഭാഗത്തില്‍ ഷാഹുല്‍ ഹുസൈന്‍, ടി. ഷനുഷ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
പ്രധാനാധ്യാപകന്‍ പ്രേമന്‍, അധ്യാപകരായ ടി.സി. ഉഷ, കെ.പി. ഗീത എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി കോഓഡിനേറ്റര്‍ പി. അബ്ദുല്ല സംസാരിച്ചു. സി.സി. അബ്ദുല്‍ അസീം സമ്മാനദാനം നിര്‍വഹിച്ചു.
Courtesy: Madhyamam


BISHOP VARGEES CHAKKALAKKAL

ജമാഅത്ത് ആക്ടിങ് അമീര്‍
ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു
കണ്ണൂര്‍: ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ച് പുതിയ സ്ഥാനലബ്ധിയില്‍ അനുമോദിച്ചു. മതസംഘടനകള്‍ക്കിടയിലെ പാരസ്പര്യം, സമാധാനപ്രവര്‍ത്തനങ്ങളിലുള്ള കൂട്ടായ്മ, അധാര്‍മിക പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ സമിതിയംഗങ്ങളായ യു.പി. സിദ്ദീഖ്, പി.സി. മൊയ്തു മാസ്റ്റര്‍, കെ. മുഹമ്മദ് ഹനീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറിജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ്  ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചപ്പോള്‍.
Courtesy: Madhyamam


CHINA CLAY AWARD

ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ്
തിരിച്ചുനല്‍കി; ഹാദിയക്ക് അഭിനന്ദനപ്രവാഹം

പഴയങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയത്തിന് 2009ല്‍ ചൈനാക്ലേ കമ്പനി നല്‍കിയ അവാര്‍ഡ് തിരിച്ചുനല്‍കിയ ഹാദിയക്ക് വിവിധ മേഖലകളില്‍നിന്ന് അഭിനന്ദനങ്ങളും അനുമോദനങ്ങളും. ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ് നിഷേധിക്കാന്‍ മാടായിപ്പാറ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചൈനാക്ലേയുടെ പാപ്പിനിശേãരി ഓഫിസില്‍ ഹാദിയ അവാര്‍ഡ് തിരിച്ചുനല്‍കിയത്. മാടായി ബോയ്സ് ഹൈസ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഹാദിയ ഏഴോം പഞ്ചായത്ത് നിവാസിയാണ്.

ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ് നിരസിച്ച ഹാദിയക്ക് ജില്ലാ പരിസ്ഥിതി സമിതി ഉപഹാരം നല്‍കുമെന്ന് സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ അറിയിച്ചു. പരിസ്ഥിതി സമിതിയുടെ ജനാര്‍ദനന്‍ മാസ്റ്റര്‍ അവാര്‍ഡുദാന ചടങ്ങില്‍ ഹാദിയക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും നടത്തും. പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന സ്ഥാപനങ്ങളുടെ ചടങ്ങുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന തദ്ദേശ ഭരണാധികാരികള്‍ ഹാദിയയുടെ അവാര്‍ഡു തിരിച്ചുനല്‍കിയ നടപടിയില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഹാദിയയെ സുരേന്ദ്രനാഥ് അനുമോദിച്ചു.

പരിസ്ഥിതിയോടും പ്രവര്‍ത്തനത്തോടുമുള്ള ഐക്യദാര്‍ഢ്യവും അവബോധവുമാണ് വിദ്യാര്‍ഥിനി പ്രകടിപ്പിച്ചതെന്ന് സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡ് വിതരണത്തിലൂടെ വിദ്യാര്‍ഥികളെ വിലക്കെടുക്കാനുള്ള ചൈനാക്ലേയുടെ നടപടി തിരിച്ചറിഞ്ഞ ഹാദിയയുടെ നടപടി ശ്ലാഘനീയമാണെന്ന് കണ്ടല്‍ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കല്ലേന്‍ പൊക്കുടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയ നല്‍കുന്ന സന്ദേശം വലുതാണെന്നും ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സോളിഡാരിറ്റി മാടായി ഏരിയാ സമിതി പ്രസിഡന്റ് സി. അബ്ദുല്‍ഗനി ആവശ്യപ്പെട്ടു. അവാര്‍ഡ് തിരിച്ചുനല്‍കിയ വിദ്യാര്‍ഥിനിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മാടായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കല്യാശേãരി ബ്ലോക് പഞ്ചായത്ത് മെംബറുമായ പി.ഒ.പി. മുഹമ്മദലി ഹാജി പറഞ്ഞു.

ഹാദിയയുടെ പ്രവര്‍ത്തനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്റ് പി.വി. അബ്ദുല്ല, സീക്ക് അംഗം പി. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, മാടായിപ്പാറ സംരക്ഷണ സമിതിക്കുവേണ്ടി പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. ചന്ദ്രാംഗദന്‍ എന്നിവരും അനുമോദിച്ചു.

Courtesy: Madhyamam

Wednesday, January 19, 2011

THANIMA KANNUR

'സംസ്കാരം അന്യമാകുന്നു'
കണ്ണൂര്‍: സംസ്കാരമെന്നത് നമുക്കില്ലാതായിവരുകയാണെന്ന് എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വി.വി. രുഗ്മിണി പറഞ്ഞു.
തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്കാരം ഇല്ലാതായതു കൊണ്ടാണ് സാംസ്കാരിക ജാഥയും ഘോഷയാത്രകളും നടത്തേണ്ടിവരുന്നത്. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ട് കാര്യമില്ല. സംസ്കാരവും വേണം. സ്നേഹമെന്ന വികാരവും ഇല്ലാതാവുകയാണ്. സ്നേഹത്തിന്റെ ഉറവിടം വറ്റിപ്പോകുന്നതു കാരണം നാം നമ്മിലേക്ക് ഒതുങ്ങുകയാണ്. പണം മാത്രമാണ് മനസ്സില്‍; മറ്റ് വികാരങ്ങളില്ല. പുതുതലമുറയിലാണ് പണത്തോടുള്ള ആര്‍ത്തി കൂടുതല്‍. സ്നേഹത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാന്‍ കലാകാരന്മാര്‍ക്കേ കഴിയൂവെന്നും അവര്‍ പറഞ്ഞു.
തനിമ സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ടി.പി. മുഹമ്മദ് ശമീം അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പി. പ്രമീളയെയും അശ്റഫ് ആഡൂരിനെയും പി.പി. രുഗ്മിണി, ടി.കെ. മുഹമ്മദലി എന്നിവര്‍ ചടങ്ങില്‍ ആദരിച്ചു.
ടി.കെ.ഡി. മുഴപ്പിലങ്ങാട്, മല്ലിക ടീച്ചര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് കെ.ടി. സൂപ്പി ഉദ്ഘാടനം ചെയ്തു. പപ്പന്‍ ചെറുതാഴം, കെ. ബീന, മല്ലിക ടീച്ചര്‍, ശശികുമാര്‍ കൂട്ടുമുഖം, ഹാഷിം ചിറകത്ത്, പവിത്രന്‍ നിട്ടൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു.
തനിമ സാംസ്കാരിക സായാഹ്നം സാഹിത്യ അക്കാദമിയംഗംവി.വി. രുഗ്മിണി ഉദ്ഘാടനം ചെയ്യുന്നു
Courtesy: Madhyamam

Monday, January 17, 2011

SOLIDARITY IRIKKUR

പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇരിക്കൂറില്‍ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യുവശബ്ദം കലാസാംസ്കാരിക വേദിയും  നടത്തിയ പ്രകടനം.
 പ്രതിഷേധ പ്രകടനം നടത്തി
ഇരിക്കൂര്‍: പെട്രോള്‍ വിലവര്‍ധവില്‍ പ്രതിഷേധിച്ച് ഇരിക്കൂറില്‍ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിനെയും യുവശബ്ദം കലാസാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് പി. മുഹമ്മദ് റാഫി, ഷഫീഖ് കീത്തടത്ത്, കെ. ഫാറൂഖ്, എം. ഇസ്ഹാഖ്, എന്‍.വി. ത്വാഹിര്‍, കെ. സലീം എന്നിവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിക്കൂര്‍ യൂനിറ്റ്  കമാലിയ മദ്റസ എ.യു.പി സ്കൂളില്‍  നടത്തിയ യൂത്ത്മീറ്റ് ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യുന്നു.
 യൂത്ത്മീറ്റ്
ഇരിക്കൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിക്കൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കമാലിയ മദ്റസ എ.യു.പി സ്കൂളില്‍ യൂത്ത്മീറ്റും തുറന്ന ചര്‍ച്ചയും നടന്നു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. ഷാക്കിര്‍, പി. അയ്യൂബ് മാസ്റ്റര്‍, എം.പി. നസീര്‍, പി. മുഹമ്മദ് റാഫി, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. ത്വാഹിര്‍ സ്വാഗതവും കെ. ഫാറൂഖ് നന്ദിയും പറഞ്ഞു.

Saturday, January 15, 2011

SOLIDARITY MADAYI

ചൈനാക്ലേയുടെ അവാര്‍ഡിനെതിരെ പ്രതിഷേധിച്ച
പരിസ്ഥിതി സംരക്ഷണ ജാഥക്കുനേരെ കൈയേറ്റം
പഴയങ്ങാടി: പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ചൈനാക്ലേ കമ്പനിക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ജാഥക്കുനേരെ എരിപുരത്ത് അക്രമം. സോളിഡാരിറ്റി പ്രവര്‍ത്തകരായ വി.കെ. നസീഹ്, പി.എം. അബ്ദുല്ല, ഫവാസ് ഖമറുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബാങ്ക് ജീവനക്കാരടക്കമുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.
മാടായി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍നിന്ന് കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കേരള ക്ലേസ് ആന്‍ഡ് സിറാമിക്സ് കമ്പനി മാടായി ബോയ്സ് ഹൈസ്കൂളില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത് നേരത്തെ വിവാദമായിരുന്നു. ഗുരുതര പരിസ്ഥിതി പ്രശ്നമുയര്‍ന്നതിനാല്‍ എതിര്‍പ്പ് നേരിടുന്ന കമ്പനി അവാര്‍ഡ് വിതരണം നടത്തുന്നത് ജനസമ്മതി നേടാനാണെന്നും ഇതിന് വിദ്യാലയധികൃതര്‍ അനുമതി നല്‍കരുതെന്നും ഖനനത്തിനെതിരെ ചങ്ങല തീര്‍ത്ത വിദ്യാര്‍ഥികളെ കമ്പനിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ഉപകരണമാക്കരുതെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ ചടങ്ങില്‍ മാടായി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുക്കരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. മാടായി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചൈനാക്ലേ അധികൃതരും സംബന്ധിക്കുന്ന ചടങ്ങിനെതിരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമവും സംഘം ചേര്‍ന്നെത്തിയ അക്രമിസംഘം തടഞ്ഞു.
ചൈനാക്ലേ കമ്പനിക്കെതിരെയുള്ള ജനവികാരം മുതലെടുത്ത് അധികാരതാല്‍പര്യം സംരക്ഷിക്കുകയായിരുന്നു മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ബദറുദ്ദീനെന്നും അവസാനശ്വാസംവരെ ചൈനാക്ലേ അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുമെന്ന്  പ്രമുഖ ചാനലില്‍ പരസ്യപ്രസ്താവന നടത്തിയ വൈസ് പ്രസിഡന്റ് അവാര്‍ഡുദാനത്തില്‍ പങ്കെടുക്കുകവഴി ചൈനാക്ലേ കമ്പനിയുടെ ചാരനാണെന്ന  നേരത്തെയുള്ള ആരോപണം യാഥാര്‍ഥ്യമാണെന്ന് തെളിയിച്ചതായും സോളിഡാരിറ്റി മാടായി ഏരിയ സമിതി പ്രസിഡന്റ് സി. അബ്ദുല്‍ ഗനി ആരോപിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൌണില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്‍ഗനി, എ.പി.വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
കുടിവെള്ളം മുട്ടിച്ചും കൃഷിനാശം നടത്തിയും ഖനനം തുടരുന്ന ചൈനാക്ലേ കമ്പനിക്കെതിരെയും അവാര്‍ഡ് വിതരണത്തിന് വേദിയൊരുക്കിയ വിദ്യാലയ അധികൃതര്‍ക്കെതിരെയും സമാധാനപരമായി പ്രകടനം നടത്തിയ സോളിഡാരിറ്റിയുടെ സംരക്ഷണജാഥക്കുനേരെ നടന്ന ആക്രമണത്തിലും മാടായിപ്പാറ സംരക്ഷണ സമിതി പ്രസിഡന്റ് പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു.

Courtesy:Madhyamam

SOLIDARITY PAYYANNUR

പോരാട്ടത്തിന്റെയും സാന്ത്വനത്തിന്റെയും
സാക്ഷ്യമായി ചിത്രപ്രദര്‍ശനം
പയ്യന്നൂര്‍: ഉറച്ച നിലപാടുകളുടെയും തീക്ഷ്ണമായ കാഴ്ചയുടെയും തളര്‍ച്ചയില്ലാത്ത വിപ്ലവബോധത്തിന്റെയും നേര്‍ക്കാഴ്ചയായി സോളിഡാരിറ്റിയുടെ ചിത്രപ്രദര്‍ശനം. സംഘടന പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഫോട്ടോ പവലിയനാണ് നിറക്കൂട്ടുകള്‍കൊണ്ട് സ്വന്തം ചരിത്രമെഴുതി കാഴ്ചക്കാരുടെ മനസ്സില്‍ ഇടംകണ്ടെത്തിയത്.
സംഘടനയുടെ തുടക്കംമുതല്‍ നടന്ന പോരാട്ടങ്ങളുടെയും സ്നേഹസാന്ത്വനത്തിന്റെയും നേര്‍സാക്ഷ്യങ്ങളായിരുന്നു വര്‍ണങ്ങളില്‍ തെളിഞ്ഞത്. പ്ലാച്ചിമടയിലെ കുടിവെള്ളം മുട്ടിച്ച കോളക്കമ്പനിക്കെതിരെയുള്ള പോരാട്ടം, ദേശീയപാതയോരത്തുനിന്നും മറ്റു കേന്ദ്രങ്ങളില്‍നിന്നും വീടും കുടിയും ഉപേക്ഷിക്കേണ്ടവരോടുള്ള ഐക്യദാര്‍ഢ്യസമരം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതാഗ്നിയില്‍നിന്നുള്ള കറുത്തകാഴ്ചകള്‍ തുടങ്ങിയവ ഫോട്ടോഗാലറിയില്‍ കാഴ്ചക്കാരുമായി സംവദിച്ചു. ഇതോടൊപ്പം കുടിവെള്ള പദ്ധതി ഉള്‍പ്പെടെ സാധാരണക്കാരന്റെ നീറുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന ഒരു സംഘം യുവാക്കളുടെ ജീവിതദൌത്യവും ചിത്രങ്ങളിലൂടെ നാട്ടുകാര്‍ കണ്ടറിഞ്ഞു. രാവിലെ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകള്‍ പവലിയനിലെത്തി. നൂറോളം പടങ്ങളാണ് പവലിയനില്‍ ഒരുക്കിയത്.

Courtesy:Madhyamam

SOLIDARITY PAYYANNUR

പയ്യന്നൂരില്‍ സോളിഡാരിറ്റി പൊതുയോഗത്തില്‍ ടി.പി. മുഹമ്മദ്ശമീം സംസാരിക്കുന്നു
 ഫോട്ടോ പവലിയനും പൊതുയോഗവും
പയ്യന്നൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫോട്ടോ പവലിയനും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗത്തില്‍ സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ്ശമീം മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഓര്‍ഗനൈസര്‍ ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.  റബീഹ് കേളോത്ത് സ്വാഗതവും ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു.
Courtesy:Madhyamam

Govt. Hospital Kannurസോളിഡാരിറ്റി കണ്ണൂര്‍ ജില്ലാആശുപത്രിയ്ക്ക് നല്‍കുന്ന വീല്‍ചെയറും സ്ട്രെച്ചറുകളും അ.ഉ.ങ  സുധീര്‍ ബാബു, ഹോസ്പിറ്റല്‍ സൂപ്രണ്ട് വി.വി. ലക്ഷ്മണന് കൈമാറുന്നു
വീല്‍ചെയറും സ്ട്രെച്ചറും നല്‍കി
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിക്ക്് വീല്‍ചെയറും സ്ട്രെച്ചറും നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എ.ഡി.എം സുധീര്‍ ബാബു ആശുപത്രി സൂപ്രണ്ടിന് ഉപകരണങ്ങള്‍ കൈമാറി.
    സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് വി.എന്‍.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ഫ്ളോറന്‍സ് നൈറ്റിംഗേള്‍ അവാര്‍ഡ് നേടിയ സിസ്റര്‍  സുനിതയ്ക്ക് ഉപഹാരം നല്‍കി. ആശുപത്രി സൂപ്രണ്ട് വി.വി. ലക്ഷ്മണന്‍, ടി.കെ മുഹമ്മദ് റഫീഖ്, ശ്രീ.മധുമേനോന്‍ (സുധിനം പത്രാധിപര്‍), എസ്.ഐ.ഒ ജില്ലാപ്രസിഡണ്ട് കെ.മഅ്റൂഫ്, കെ.എം. മൊയ്തീന്‍ കുഞ്ഞി, ഡോ. പി.സലീം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ. റിയാസ് സ്വാഗതവും  ഫൈസല്‍ മാടായി  നന്ദിയും പറഞ്ഞു.

Monday, January 10, 2011

NH

 നാഷനല്‍ ഹൈവേ സര്‍വകക്ഷി തീരുമാനത്തിനെതിരെസോളിഡാരിറ്റി നടത്തിയ പന്തംകൊളുത്തി പ്രകടനം.
പന്തം കൊളുത്തി പ്രകടനം
കണ്ണൂര്‍: ദേശീയപാത വികസനം സംബന്ധിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ്, ഷുഹൈബ് ചാലാട്, നയീം ചാലാട്, അംജദ് എന്നിവര്‍ നേതൃത്വം നല്‍കി.