പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇരിക്കൂറില്‍ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യുവശബ്ദം കലാസാംസ്കാരിക വേദിയും നടത്തിയ പ്രകടനം.
പ്രതിഷേധ പ്രകടനം നടത്തി
ഇരിക്കൂര്‍: പെട്രോള്‍ വിലവര്‍ധവില്‍ പ്രതിഷേധിച്ച് ഇരിക്കൂറില്‍ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിനെയും യുവശബ്ദം കലാസാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് പി. മുഹമ്മദ് റാഫി, ഷഫീഖ് കീത്തടത്ത്, കെ. ഫാറൂഖ്, എം. ഇസ്ഹാഖ്, എന്‍.വി. ത്വാഹിര്‍, കെ. സലീം എന്നിവര്‍ നേതൃത്വം നല്കി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിക്കൂര്‍ യൂനിറ്റ് കമാലിയ മദ്റസ എ.യു.പി സ്കൂളില്‍ നടത്തിയ യൂത്ത്മീറ്റ് ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത്മീറ്റ്
ഇരിക്കൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിക്കൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കമാലിയ മദ്റസ എ.യു.പി സ്കൂളില്‍ യൂത്ത്മീറ്റും തുറന്ന ചര്‍ച്ചയും നടന്നു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. ഷാക്കിര്‍, പി. അയ്യൂബ് മാസ്റ്റര്‍, എം.പി. നസീര്‍, പി. മുഹമ്മദ് റാഫി, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. ത്വാഹിര്‍ സ്വാഗതവും കെ. ഫാറൂഖ് നന്ദിയും പറഞ്ഞു.