Saturday, January 15, 2011

Govt. Hospital Kannur



സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാആശുപത്രിയ്ക്ക് നല്‍കുന്ന വീല്‍ചെയറും സ്ട്രെച്ചറുകളും അ.ഉ.ങ  സുധീര്‍ ബാബു, ഹോസ്പിറ്റല്‍ സൂപ്രണ്ട് വി.വി. ലക്ഷ്മണന് കൈമാറുന്നു
വീല്‍ചെയറും സ്ട്രെച്ചറും നല്‍കി
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിക്ക്് വീല്‍ചെയറും സ്ട്രെച്ചറും നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എ.ഡി.എം സുധീര്‍ ബാബു ആശുപത്രി സൂപ്രണ്ടിന് ഉപകരണങ്ങള്‍ കൈമാറി.
    സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് വി.എന്‍.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ഫ്ളോറന്‍സ് നൈറ്റിംഗേള്‍ അവാര്‍ഡ് നേടിയ സിസ്റര്‍  സുനിതയ്ക്ക് ഉപഹാരം നല്‍കി. ആശുപത്രി സൂപ്രണ്ട് വി.വി. ലക്ഷ്മണന്‍, ടി.കെ മുഹമ്മദ് റഫീഖ്, ശ്രീ.മധുമേനോന്‍ (സുധിനം പത്രാധിപര്‍), എസ്.ഐ.ഒ ജില്ലാപ്രസിഡണ്ട് കെ.മഅ്റൂഫ്, കെ.എം. മൊയ്തീന്‍ കുഞ്ഞി, ഡോ. പി.സലീം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ. റിയാസ് സ്വാഗതവും  ഫൈസല്‍ മാടായി  നന്ദിയും പറഞ്ഞു.

0 comments: