Friday, January 28, 2011

SOLIDARITY KANNUR ANTI-TERROR DAY

 സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
'സ്ഫോടനങ്ങളെപ്പറ്റി
നിഷ്പക്ഷാന്വേഷണം വേണം'
കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികള്‍. ഏറെകാലമായി രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിരിക്കയാണ്. ഇത്തരം വര്‍ഗീയ ഭീകരതയെ ഒറ്റപ്പെടുത്താന്‍ ജനം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സമിതിയംഗം കെ.കെ. മുഹമ്മദ് ശുഹൈബ് സ്വാഗതം പറഞ്ഞു.

SOLIDARITY KANNUR-FARMING


' ജനകീയ കൃഷിക്കളം' ഉദ്ഘാടനം 
 കണ്ണൂര്‍ : രൂക്ഷമായ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വിവിധ കേന്ദ്രങ്ങളില്‍ ജനകീയ കൃഷിക്കളങ്ങള്‍ ഒരുക്കുന്നു. വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെയും പ്രതികളെയും തുറന്ന് കാട്ടിക്കൊണ്ടാണ് കൃഷിക്കളങ്ങള്‍ ഒരുക്കുന്നത്. പിരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം 29.01.2011 രാവിലെ 10 മണിക്ക്- പഴയങ്ങാടി വാദിഹുദയില്‍ നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂര്‍, ചൈനാക്ളേ സമരനേതാവ് കൃഷ്ണന്‍ മാസ്റര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ.എം. മഖ്ബൂല്‍, വാദിഹുദ വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ പ്രദേശത്തെ കര്‍ഷകരെ ആദരിക്കുന്നതാണ്. തുടര്‍ന്ന് ജില്ലയിലെ 50 ഓളം പ്രാദേശിക ഘടകങ്ങളില്‍ കൃഷിക്കളങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് നിയാസ് അറിയിച്ചു.
28-01-2011

Tuesday, January 25, 2011

JIH THALASSERY

തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
'ലോകത്തിലെ  അധാര്‍മിക പ്രശ്നങ്ങള്‍ക്ക്
കാരണം കമ്യൂണിസവും മുതലാളിത്തവും'

തലശേãരി: കമ്യൂണിസവും മുതലാളിത്തവുമാണ് ലോകത്തിലെ എല്ലാ അധാര്‍മിക പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു. തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന് പ്രതിനിധാനം ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും വളരെ സൂക്ഷ്മതയോടെ വേണമെന്നത് ജമാഅത്തെ ഇസ്ലാമി ഇതുവരെ പുലര്‍ത്തിയ നയമായിരുന്നു. ഇസ്ലാമിനെ ജമാഅത്തെ ഇസ്ലാമി സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിച്ചു എന്നതുകൊണ്ടാണ് മത^രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായി ഈ സംഘടനയെ വേട്ടയാടുന്നത്.
പ്രവാചകന്മാര്‍ നിത്യജീവിതത്തില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. അവര്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചവരായിരുന്നു. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൌത്യമാണ് ഈ പ്രസ്ഥാനം ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും തലശേãരി ഏരിയാ ഓര്‍ഗനൈസര്‍ എ.കെ. മുസമ്മില്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ കവിയൂരിലെ എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുആദ് സക്കരിയ്യക്കും എസ്.ഐ.ഒ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച കേരള ടീമംഗം ഷാഹിസ് കവിയൂരിനും യൂസുഫ് ഉമരി ഉപഹാരം നല്‍കി.

Monday, January 24, 2011

Ideal Uliyil_Salala
ഐഡിയല്‍ സലാല കമ്മിറ്റിയുടെ ചികിത്സാ സഹായം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി വിതരണം ചെയ്യുന്നു.
ചികിത്സാ തുക  കൈമാറി
മട്ടന്നൂര്‍: രണ്ട് വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇരിട്ടിയിലെ സലീമിന്റെ ചികിത്സാ ചെലവിലേക്ക് ഐഡിയല്‍ സലാല കമ്മിറ്റി നല്‍കുന്ന രണ്ട് ലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.  ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലിയില്‍ നിന്ന്  ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ സി. ഉസ്മാന്‍ തുക ഏറ്റുവാങ്ങി. കീഴൂര്- ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ഇ.കെ. മറിയം ടീച്ചര്‍, ചന്ദ്രന്‍ തില്ലങ്കേരി, പി.പി. അശോകന്‍, ആബിദ, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

SOLIDARITY KANNUR ANTI-TERROR DAY-PAYYNNUR


SOLIDARITY KANNUR ANTI-TERROR DAY


Sunday, January 23, 2011

AFRAID OF EXAM ?


AFRAID OF EXAM ?


SSLC, +1, +2 പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായ് .......

2011 ജനുവരി 30 ഞായര്‍ 9 AM
 ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍
(ടൌണ്‍ സ്ക്വയറിന് എതിര്‍ വശം)
ഉദ്ഘാടനം
സുകുമാരന്‍ അഞ്ചരക്കണ്ടി

FACING EXAM അവതരണം
എ. നാസര്‍
 (ട്രൈനര്‍ J.C.I, ഇന്ത്യ)
ഡോ. അനീസ് റഹ്മാന്‍
 (മെഡിക്കല്‍ ഓഫീസര്‍, മഞ്ചേരി)

Call now for free registration:
Mob: 9895 206 424
9895 852 023
9746 437 248
E-mail : siokannurarea@gmail.com
S.I.O. & G.I.O. Kannur Area