Wednesday, January 19, 2011

THANIMA KANNUR

'സംസ്കാരം അന്യമാകുന്നു'
കണ്ണൂര്‍: സംസ്കാരമെന്നത് നമുക്കില്ലാതായിവരുകയാണെന്ന് എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വി.വി. രുഗ്മിണി പറഞ്ഞു.
തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്കാരം ഇല്ലാതായതു കൊണ്ടാണ് സാംസ്കാരിക ജാഥയും ഘോഷയാത്രകളും നടത്തേണ്ടിവരുന്നത്. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ട് കാര്യമില്ല. സംസ്കാരവും വേണം. സ്നേഹമെന്ന വികാരവും ഇല്ലാതാവുകയാണ്. സ്നേഹത്തിന്റെ ഉറവിടം വറ്റിപ്പോകുന്നതു കാരണം നാം നമ്മിലേക്ക് ഒതുങ്ങുകയാണ്. പണം മാത്രമാണ് മനസ്സില്‍; മറ്റ് വികാരങ്ങളില്ല. പുതുതലമുറയിലാണ് പണത്തോടുള്ള ആര്‍ത്തി കൂടുതല്‍. സ്നേഹത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാന്‍ കലാകാരന്മാര്‍ക്കേ കഴിയൂവെന്നും അവര്‍ പറഞ്ഞു.
തനിമ സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ടി.പി. മുഹമ്മദ് ശമീം അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പി. പ്രമീളയെയും അശ്റഫ് ആഡൂരിനെയും പി.പി. രുഗ്മിണി, ടി.കെ. മുഹമ്മദലി എന്നിവര്‍ ചടങ്ങില്‍ ആദരിച്ചു.
ടി.കെ.ഡി. മുഴപ്പിലങ്ങാട്, മല്ലിക ടീച്ചര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് കെ.ടി. സൂപ്പി ഉദ്ഘാടനം ചെയ്തു. പപ്പന്‍ ചെറുതാഴം, കെ. ബീന, മല്ലിക ടീച്ചര്‍, ശശികുമാര്‍ കൂട്ടുമുഖം, ഹാഷിം ചിറകത്ത്, പവിത്രന്‍ നിട്ടൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു.
തനിമ സാംസ്കാരിക സായാഹ്നം സാഹിത്യ അക്കാദമിയംഗംവി.വി. രുഗ്മിണി ഉദ്ഘാടനം ചെയ്യുന്നു
Courtesy: Madhyamam

0 comments: