Saturday, January 15, 2011

SOLIDARITY PAYYANNUR

പോരാട്ടത്തിന്റെയും സാന്ത്വനത്തിന്റെയും
സാക്ഷ്യമായി ചിത്രപ്രദര്‍ശനം
പയ്യന്നൂര്‍: ഉറച്ച നിലപാടുകളുടെയും തീക്ഷ്ണമായ കാഴ്ചയുടെയും തളര്‍ച്ചയില്ലാത്ത വിപ്ലവബോധത്തിന്റെയും നേര്‍ക്കാഴ്ചയായി സോളിഡാരിറ്റിയുടെ ചിത്രപ്രദര്‍ശനം. സംഘടന പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഫോട്ടോ പവലിയനാണ് നിറക്കൂട്ടുകള്‍കൊണ്ട് സ്വന്തം ചരിത്രമെഴുതി കാഴ്ചക്കാരുടെ മനസ്സില്‍ ഇടംകണ്ടെത്തിയത്.
സംഘടനയുടെ തുടക്കംമുതല്‍ നടന്ന പോരാട്ടങ്ങളുടെയും സ്നേഹസാന്ത്വനത്തിന്റെയും നേര്‍സാക്ഷ്യങ്ങളായിരുന്നു വര്‍ണങ്ങളില്‍ തെളിഞ്ഞത്. പ്ലാച്ചിമടയിലെ കുടിവെള്ളം മുട്ടിച്ച കോളക്കമ്പനിക്കെതിരെയുള്ള പോരാട്ടം, ദേശീയപാതയോരത്തുനിന്നും മറ്റു കേന്ദ്രങ്ങളില്‍നിന്നും വീടും കുടിയും ഉപേക്ഷിക്കേണ്ടവരോടുള്ള ഐക്യദാര്‍ഢ്യസമരം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതാഗ്നിയില്‍നിന്നുള്ള കറുത്തകാഴ്ചകള്‍ തുടങ്ങിയവ ഫോട്ടോഗാലറിയില്‍ കാഴ്ചക്കാരുമായി സംവദിച്ചു. ഇതോടൊപ്പം കുടിവെള്ള പദ്ധതി ഉള്‍പ്പെടെ സാധാരണക്കാരന്റെ നീറുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന ഒരു സംഘം യുവാക്കളുടെ ജീവിതദൌത്യവും ചിത്രങ്ങളിലൂടെ നാട്ടുകാര്‍ കണ്ടറിഞ്ഞു. രാവിലെ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകള്‍ പവലിയനിലെത്തി. നൂറോളം പടങ്ങളാണ് പവലിയനില്‍ ഒരുക്കിയത്.

Courtesy:Madhyamam

0 comments: