Tuesday, January 25, 2011

JIH THALASSERY

തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
'ലോകത്തിലെ  അധാര്‍മിക പ്രശ്നങ്ങള്‍ക്ക്
കാരണം കമ്യൂണിസവും മുതലാളിത്തവും'

തലശേãരി: കമ്യൂണിസവും മുതലാളിത്തവുമാണ് ലോകത്തിലെ എല്ലാ അധാര്‍മിക പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു. തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന് പ്രതിനിധാനം ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും വളരെ സൂക്ഷ്മതയോടെ വേണമെന്നത് ജമാഅത്തെ ഇസ്ലാമി ഇതുവരെ പുലര്‍ത്തിയ നയമായിരുന്നു. ഇസ്ലാമിനെ ജമാഅത്തെ ഇസ്ലാമി സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിച്ചു എന്നതുകൊണ്ടാണ് മത^രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായി ഈ സംഘടനയെ വേട്ടയാടുന്നത്.
പ്രവാചകന്മാര്‍ നിത്യജീവിതത്തില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. അവര്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചവരായിരുന്നു. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൌത്യമാണ് ഈ പ്രസ്ഥാനം ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും തലശേãരി ഏരിയാ ഓര്‍ഗനൈസര്‍ എ.കെ. മുസമ്മില്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ കവിയൂരിലെ എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുആദ് സക്കരിയ്യക്കും എസ്.ഐ.ഒ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച കേരള ടീമംഗം ഷാഹിസ് കവിയൂരിനും യൂസുഫ് ഉമരി ഉപഹാരം നല്‍കി.

0 comments: