Thursday, January 20, 2011

CHINA CLAY AWARD

ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ്
തിരിച്ചുനല്‍കി; ഹാദിയക്ക് അഭിനന്ദനപ്രവാഹം

പഴയങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയത്തിന് 2009ല്‍ ചൈനാക്ലേ കമ്പനി നല്‍കിയ അവാര്‍ഡ് തിരിച്ചുനല്‍കിയ ഹാദിയക്ക് വിവിധ മേഖലകളില്‍നിന്ന് അഭിനന്ദനങ്ങളും അനുമോദനങ്ങളും. ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ് നിഷേധിക്കാന്‍ മാടായിപ്പാറ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചൈനാക്ലേയുടെ പാപ്പിനിശേãരി ഓഫിസില്‍ ഹാദിയ അവാര്‍ഡ് തിരിച്ചുനല്‍കിയത്. മാടായി ബോയ്സ് ഹൈസ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഹാദിയ ഏഴോം പഞ്ചായത്ത് നിവാസിയാണ്.

ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡ് നിരസിച്ച ഹാദിയക്ക് ജില്ലാ പരിസ്ഥിതി സമിതി ഉപഹാരം നല്‍കുമെന്ന് സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ അറിയിച്ചു. പരിസ്ഥിതി സമിതിയുടെ ജനാര്‍ദനന്‍ മാസ്റ്റര്‍ അവാര്‍ഡുദാന ചടങ്ങില്‍ ഹാദിയക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും നടത്തും. പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന സ്ഥാപനങ്ങളുടെ ചടങ്ങുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന തദ്ദേശ ഭരണാധികാരികള്‍ ഹാദിയയുടെ അവാര്‍ഡു തിരിച്ചുനല്‍കിയ നടപടിയില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഹാദിയയെ സുരേന്ദ്രനാഥ് അനുമോദിച്ചു.

പരിസ്ഥിതിയോടും പ്രവര്‍ത്തനത്തോടുമുള്ള ഐക്യദാര്‍ഢ്യവും അവബോധവുമാണ് വിദ്യാര്‍ഥിനി പ്രകടിപ്പിച്ചതെന്ന് സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡ് വിതരണത്തിലൂടെ വിദ്യാര്‍ഥികളെ വിലക്കെടുക്കാനുള്ള ചൈനാക്ലേയുടെ നടപടി തിരിച്ചറിഞ്ഞ ഹാദിയയുടെ നടപടി ശ്ലാഘനീയമാണെന്ന് കണ്ടല്‍ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കല്ലേന്‍ പൊക്കുടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയ നല്‍കുന്ന സന്ദേശം വലുതാണെന്നും ചൈനാക്ലേ കമ്പനിയുടെ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സോളിഡാരിറ്റി മാടായി ഏരിയാ സമിതി പ്രസിഡന്റ് സി. അബ്ദുല്‍ഗനി ആവശ്യപ്പെട്ടു. അവാര്‍ഡ് തിരിച്ചുനല്‍കിയ വിദ്യാര്‍ഥിനിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മാടായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കല്യാശേãരി ബ്ലോക് പഞ്ചായത്ത് മെംബറുമായ പി.ഒ.പി. മുഹമ്മദലി ഹാജി പറഞ്ഞു.

ഹാദിയയുടെ പ്രവര്‍ത്തനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്റ് പി.വി. അബ്ദുല്ല, സീക്ക് അംഗം പി. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, മാടായിപ്പാറ സംരക്ഷണ സമിതിക്കുവേണ്ടി പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. ചന്ദ്രാംഗദന്‍ എന്നിവരും അനുമോദിച്ചു.

Courtesy: Madhyamam

1 comments:

hafeez said...

ഹാദിക്ക് അഭിവാദ്യങ്ങള്‍